Thursday, March 28, 2024
HomeNationalഫ്ലിപ്പ്കാർട്ടിനെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തു

ഫ്ലിപ്പ്കാർട്ടിനെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തു

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഈ വര്‍ഷം ആദ്യം നടന്ന തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് ഫ്‌ലിപ്കാര്‍ട്ട് തിരിച്ചറിഞ്ഞത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുള്‍പ്പെടെ നിരവധി ഉത്പന്നങ്ങളുടെ സെല്ലര്‍മാരെന്ന പേരില്‍ വ്യാജ വിലാസം നല്‍കിയായിരുന്നു തട്ടിപ്പ്. എസ്പിഎഫിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിറ്റ ഉത്പന്നങ്ങള്‍ കാണാതാകുകയോ അല്ലെങ്കില്‍ അവയ്ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ സെല്ലര്‍മാരുടെ പണം തിരികെ നല്‍കുന്ന സംവിധാനമാണ് എസ്പിഎഫ്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ട് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ബംഗാളില്‍നിന്ന് ഫ്‌ലിപ്കാര്‍ട്ടിലേക്ക് ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നവരില്‍ കൂടുതലും തട്ടിപ്പു നടത്തിയവര്‍ തന്നെയായിരുന്നെന്ന് മനസ്സിലാവുകയായിരുന്നു. ഉത്പന്നങ്ങള്‍ക്ക് കേടു സംഭവിച്ചെന്ന വ്യാജേന സംഘം എസ്.പി.എഫ് സംവിധാനത്തിലൂടെ പണം കൈപ്പറ്റുകയായിരുന്നു. പശ്ചിമബംഗാളില്‍ വ്യാപകമായി പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് മേയ് 15ന് ഫ്‌ലിപ്കാര്‍ട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെയാണ് പരാതി നല്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments