ശബരിമലയില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ സ്ത്രീപ്രവേശനത്തിനെതിരല്ല പകരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കമ്മ്യുണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് കോടിക്കണനക്കിനാളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോയത്. അല്ലാതെ ശബരിമലയില്‍ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കില്‍ അവര്‍ നടപടി സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കകം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീണ്ടും നിലപാട് മാറ്റി മലക്കം മറിഞ്ഞു . ബിജെപി സമരം വിശ്വാസികള്‍ക്ക് വേണ്ടിയല്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നു വന്നതോടെയാണ് പിള്ള വീണ്ടും രംഗത്ത് വന്നത്. താന്‍ കോഴിക്കോട് പറഞ്ഞത് എന്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും സ്ത്രീ പ്രവേശനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ശബരിമലയെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ വളച്ചൊടിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ സ്ത്രീപ്രവേശനത്തിനെതിരല്ലെന്നു പറഞ്ഞ ശ്രീധരന്‍ പിള്ള വീണ്ടും മലക്കം മറിഞ്ഞു
RELATED ARTICLES