Thursday, April 25, 2024
HomeKeralaകണ്ണന്താനത്തിന്റെ ചോദ്യത്തിനു ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്

കണ്ണന്താനത്തിന്റെ ചോദ്യത്തിനു ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്

ശബരിമലയില്‍ അടുത്ത ഘട്ട സമരത്തിനൊരുങ്ങുന്ന ബിജെപിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. നൂറ്കോടി രൂപ തന്നിട്ട് എന്ത് ചെയ്തെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചോദ്യത്തിനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കിടിലൻ മറുപടി.

ശബരിമല വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തന്നത് വെറും 19കോടി മാത്രമാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 100കോടി രൂപ അനുവദിച്ചു പക്ഷേ അത് നല്‍കിയിട്ടില്ല ആകെ കിട്ടിയത് പത്തൊന്‍പത് കോടി രൂപ മാത്രമാണ്. അക്കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ ശബരിമല സന്ദര്‍ശനം തമാശയാണെന്നും ഇനിയും അവര്‍ക്ക് വരാമെന്നും ധനമന്ത്രി പറയുന്നു. സര്‍ക്കാര്‍ ശബരിമലയിലെ നവീകരണപ്രവര്‍ത്തികള്‍ക്കായി എന്തൊക്കെ ചെയ്തുവെന്ന് അക്കമിട്ട് ധനമന്ത്രി ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ നിരത്തിയിട്ടുണ്ട്.

ബിജെപിയുടെ വ്യാജപ്രചാരണങ്ങളെയും കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തെയും ഐസക്ക് കണക്കിന് പരിഹസിച്ചിട്ടുമുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ കേന്ദ്രമന്ത്രിമാര്‍ വരുമെങ്കില്‍ എത്രയും വേഗം കൊണ്ടുവരാന്‍ ശ്രീധരന്‍പിള്ള ഉത്സാഹിക്കണം. അതല്ല, ഇന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വന്നതു പോലെയാണെങ്കില്‍ സംഘികള്‍ക്കും ചിരിക്കാനുള്ള വക കിട്ടും.

ശബരിമലയിലെ പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയെങ്ങനെയെന്ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഭക്തരോട് ചോദിക്കുന്നതും, അവരുടെ സംതൃപ്തി ബോധ്യപ്പെട്ട് ചോദ്യം തന്നെ അബദ്ധമായി എന്ന മട്ടില്‍ ജാള്യം മറയ്ക്കാന്‍ പാടുപെട്ട് കണ്ണന്താനം ബുദ്ധിമുട്ടുന്ന ഒരു വീഡിയോ കണ്ടു. അതുപോലെയുള്ള സീനുകള്‍ കാണിക്കാൻ ഇനിയും കേന്ദ്രമന്ത്രിമാരെ നമുക്ക് സ്വാഗതം ചെയ്യാം. സംഘര്‍ഷത്തിനിടയില്‍ മനസ്സ് തുറന്ന് ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments