സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മിസൈല്‍ ആക്രമണം. ബാലസ്റ്റിക്ക് മിസൈലാക്രമണം നടന്നാതായി സൗദി സൈന്യം അറിയിച്ചു. യെമന്‍ ഹൂദി പ്രക്ഷോപകാരികളാണ് മിസൈല്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടന ശബ്ദവും തുടര്‍ന്ന് പുക ഉയരുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സല്‍മാന്‍ രാജാവിന്റെ ഔദ്യാഗിക വസതിയായ യമാമ കൊട്ടാരമാണ് യെമന്‍ വിമതര്‍ ലക്ഷ്യമിട്ടതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി ബജറ്റൊരുങ്ങുന്നതിന് മുമ്പായാണ് മിസൈലാക്രമണം നടന്നത്. യമാമ കൊട്ടാരത്തില്‍ വെച്ച് സല്‍മാന്‍ രാജാവാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്.ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടുമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം റിയാദ് വിമാനത്താവളത്തിലും മിസൈലാക്രമണം നടന്നിരുന്നു.
സൗദി അറേബ്യയുടെ തലസ്ഥാനത്ത് ബാലസ്റ്റിക്ക് മിസൈലാക്രമണം
RELATED ARTICLES