കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ പുതിയതായി
പിഎസ്‌സി വഴി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി പറഞ്ഞു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കി മാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാരുടെ പ്രകടനം നോക്കിയാണ് പൊതുവേ സ്ഥിരപ്പെടുത്താറെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്ക് പകരം പിഎസ്‌സി നിയമന ഉത്തരവ് നല്‍കിയ 4051 പേരെ നാളെ നിയമിക്കും. പക്ഷെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‌സി നിര്‍ദ്ദേശിക്കുന്ന ശമ്പളം ഇവര്‍ക്ക് നല്‍കാനാകില്ലെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. 480 രൂപ ദിവസ വേതനത്തിലാകും ഇവര്‍ക്ക് ഒരു വര്‍ഷത്തെ നിയമനം നല്‍കുക.
കെഎസ്ആര്‍ടിസി നിയമനം; ടോമിന്‍ തച്ചങ്കരി തെറ്റായി വ്യാഖ്യാനിച്ചതാകാമെന്ന് ഗതാഗതമന്ത്രി
RELATED ARTICLES