Saturday, April 20, 2024
HomeCrimeഅശ്ലീല ചിത്രങ്ങൾ അയക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

അശ്ലീല ചിത്രങ്ങൾ അയക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

അശ്ലീല ചിത്രങ്ങൾ അയക്കുന്ന വാട്‌സ്‌ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകൾ കേരളാ പൊലീസിന്റെ നിരീക്ഷണത്തിൽ. കേരളാ പൊലീസിന്റെ ഐടി സെല്‍ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചിരിക്കുന്നത് . വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും അവര്‍ പറയുന്നു. കുറ്റകൃത്യം കണ്ടെത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ക്ക് മാത്രമല്ല മെംമ്പേഴ്‌സിനെതിരെയും നിയമ നടപടികള്‍ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments