റിപ്പോർട്ടർ – പി പി ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫ് ഹൂസ്റ്റണ്‍ ഡിസംബർ 15നു ശനിയാഴ്ച ഡളസ്സില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് വന്‍ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷന്‍ ഭാരവാഹിള്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 9.30 ന് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേര്‍ അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എത്തിയിരുന്നു . രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിയോടെയാണ് സമാപിച്ചത്. നാനൂറിൽ പരം അപേക്ഷകരുടെ പാസ്പോര്ട്ട്, വിസാ ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കഴിഞ്ഞതായി കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.
ക്യാമ്പില്‍ പങ്കൈടുക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരള അസ്സോസിയേഷന്‍ ഭാരവാഹികൾ ക്രമീരിച്ചിരുന്നു . ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളായി അശോക് കുമാര്‍. സി ആര്‍ സെന്‍, ദേവേന്ദര്‍ കുമാര്‍, വിജയ കുമാര്‍, ജി എസ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള അസ്സോസിയേഷന്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ ഭാരവാഹികളായ ഐ വര്‍ഗീസ്,റോയ് കൊടുവത്ത്, ദാനിയേല്‍ കുന്നേല്‍, മാത്യു കോശി, പീറ്റര്‍ നെറ്റൊ, എ.പി ഹരിദാസ്, പി ടി സെബാസ്റ്യൻ ,ഡേവിഡ് മുണ്ടന്‍മാണി, ഐപ് സ്ക്കറിയ, ചെറിയാന്‍ ചൂരനാട്, തോമസ് വര്‍ഗീസ്, ഫ്രാൻസിസ് തോട്ടത്തിൽ ,ജോര്‍ജ് ജോസഫ്, രാജന്‍ ഐസക്ക്, ദീപക് നായര്‍, അനശ്വര്‍ മാമ്പിള്ളി, സുരേഷ് അച്ചുതന്‍, പ്രദീപ് നാഗനൂലില്‍, പി പി സൈമണ്‍, സൈമണ്‍ ജേക്കബ്, ടോമിൻ നെല്ല്വേലില്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.