ഇനി ഞാന്‍ ഒഴുകട്ടെ’ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുത്ത കുളത്തുങ്കല്‍പടി ചെങ്ങോലിക്കല്‍പടി തോട് നവീകരണത്തിന്റെ ഉദ്ഘാടനം പൊതിപാടു അയന്ദിപടിക്ക് സമീപം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി നിര്‍വഹിച്ചു. നീര്‍ച്ചാല്‍ പുനരുജീവനത്തോടെ കൃഷി പുനരുജീവനവും മത്സ്യ കൃഷിക്കും സാധ്യതകള്‍ ഉണ്ടാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും നീര്‍ച്ചാലുകളും ഇന്ന് സാധാരണ കാഴ്ച ആണ്. കൂടാതെ പുഴയ്ക്ക് അതിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടമായി. ഈ പുഴകളെ വീണ്ടെടുക്കാന്‍ ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ എന്ന ക്യാമ്പയിനിലൂടെ സാധ്യമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുഴയെ വീണ്ടുക്കാന്‍ താമസിക്കുന്നിടത്തോളം മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ അത് ബാധിക്കുമെന്നും ഈ ക്യമ്പയിനിലൂടെ പുഴയെ വീണ്ടുക്കാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയാലാല്‍ പറഞ്ഞു. വൈസ് പ്രസിഡന്റും രണ്ടാം വാര്‍ഡ് മെമ്പറുമായ സുജാത അനില്‍ സ്വാഗത പ്രസംഗം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പദ്ധതി വിശദീകരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന് വേണം ഇനി നമ്മുടെ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആണ് ഭൂമിയുടെ കാവല്‍ക്കാരെന്നും അവര്‍ പുഴ പുനരുജ്ജീവനത്തിനായി മുന്നിട്ടിറങ്ങണമെന്നു അദ്ദേഹം പറഞ്ഞു. യന്ത്രങ്ങള്‍ ഉപയോഗിച്ച് പുഴ വൃത്തിയാക്കാം എങ്കിലും ജനകീയ പങ്കാളിത്തത്തോടെ ചെയ്യുമ്പോള്‍ പുഴ നാം ഓരോരുത്തരുടെയും ആണെന്ന് തോന്നല്‍ എല്ലാവരിലും ഉണ്ടാകുമെന്നും അതുവഴി ഇനിയും മലിനമാകാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. പുഴയുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവനം നമ്മുടെ കടമയാണെന്ന് മുഖ്യ പ്രഭാക്ഷണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്. ഷാജി പറഞ്ഞു. മൂന്നു കിലോമീറ്റര്‍ നീളം വരുന്ന ഈ തോടു 2, 3 വാര്‍ഡുകളിലൂടെയാണ് കടന്നുപോകുന്നത്. പൊതിപാടു ഭാഗം ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. മുന്നൂറോളംപേര്‍ പങ്കെടുത്തു. ഈ ഭാഗങ്ങളിലെ കാടും ചപ്പുചവറുകളും നീക്കം ചെയ്ത് തോടിന് ആഴംകൂട്ടി. വരും ദിവസങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ തനത് തോടിന്റെ ബാക്കി ഭാഗങ്ങളും, മറ്റ് തോടുകളും പുനരുജീവിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അസി.സെക്രട്ടറി സുമ ഭായി കൃതജ്ഞത അറിയിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍ ജോര്‍ജ്കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ പുളിമൂട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ പ്രമീള കെ ജി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വൈ പി നവോമി ടി ജെയിംസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലൗവ്ലി പ്രസാദ്, എന്‍ആര്‍ഇജിഎസ് എ.ഇ അനുജ, ഓവര്‍സിയര്‍ ബെന്‍സി എന്നിവര്‍ പങ്കെടുത്തു.
ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ പുഴകളുടെ വീണ്ടെടുപ്പ് സാധ്യമാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
RELATED ARTICLES