പൗരത്വ നിയമ ഭേദഗതി മനുഷ്യാവകാശ ലംഘനം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമ ഭേദഗതി മനുഷ്യാവകാശ ലംഘനമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലംഘിക്കുവാനുള്ള ശ്രമം പ്രതിഷേധർഹമാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ്ജ്, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് എന്നിവർ പ്രസ്താവിച്ചു. രാജ്യ സുരക്ഷയും രാജ്യ നന്മയും ഒരുപോലെ പ്രധാനമാണ്. നിയമ നിർമാണങ്ങൾ നീതിപൂർവകമാണെന്നു ഉറപ്പു വരുത്താനുള്ള ബാധ്യത ഭരണകൂടത്തിനു ഉണ്ട്. ഒരു മതത്തിൽ മാത്രം ഉൾപ്പെട്ടവരെ ഒഴിവാക്കികൊണ്ടുള്ള നിയമ ഭേദഗതി ജനാധിപത്യ, മതേതര ഭാരതത്തിനു അപമാനകരം ആണ്.  പ്രകടന പത്രികയിൽ എന്തുതന്നെ പറഞ്ഞാലും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ അതിലും വലുതാണ്. അനധികൃത കുടിയേറ്റങ്ങൾ തടയുകയാണ് ലക്ഷ്യമെങ്കിൽ ഭാവിയിൽ അപ്രകാരം ഉള്ള കുടിയേറ്റങ്ങൾ ഉണ്ടാകുവാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. നിലവിൽ രാജ്യത്തുള്ളവരെ വേർതിരിക്കുന്നതിനു മതത്തിന്റെ അടിസ്ഥാനത്തിൽ നിയമ ഭേദഗതി ആലപനീയമാണ്