Saturday, February 15, 2025
HomeNationalലോയയുടെ മരണം;ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ലോയയുടെ മരണം;ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും. 2014 ഡിസംബര്‍ 1 നായിരുന്നു സംഭവം. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന കേസില്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജി മരിക്കുന്നത്. നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തിലാണ് ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതടോപ്പം അഭിഭാഷകരുടെ സംഘടകളും ഹര്‍ജി നല്‍കി. സുപ്രീകോടതിയില്‍ ഉടലെടുത്ത പ്രതിസന്ധിയിലും ലോയയുടെ മരണവുമായുള്ള അന്വേഷണം ഒരു പ്രധാന വിഷയമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments