ഐ.ടി.ഐ വിദ്യാര്‍ഥിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഐ.ടി.യിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയും പനത്തടി ഓട്ടമലയിലെ സുന്ദരന്റെ മകനുമായ എസ്.ഉണ്ണി (20)യേയാണ് ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് ദിവസമായി ഉണ്ണി ക്ലാസില്‍ ഹാജരായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. രാത്രി ഏറെ നേരം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാത്തതിനേ തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ അന്വേഷിക്കുന്നതിനിടയില്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പോലീസില്‍ വിവരമറിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പതിനൊന്നോടെ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല.പ0നത്തില്‍ മിടുക്കനായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. മാതാവ്: ശ്യാമള, സഹോദരന്‍: സൂരജ്