എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേസ് എൻഐഎ ഏറ്റെടുക്കണമെന്നു എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു. 20, 21 തീയതികളിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാനും അറിയിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ നടത്തിയിരുന്നു.