ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തനതായ സ്വത്താണ് ദളിത് സമൂഹം – പ്രൊഫ. പി ജെ കുര്യൻ

kurien

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തനതായ സ്വത്താണ് ദളിത് സമൂഹമെന്ന് രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ.പി. ജെ കുര്യന്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന വിഭാഗത്തെ കൈപിടിച്ച് കയറ്റിയത് ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അടൂര്‍ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍, മുന്‍.എംഎല്‍എമാരായ കെ.ശിവദാസന്‍നായര്‍, മാലേത്ത് സരളാ ദേവീ, ദളിത് കോണ്‍ഗ്രസ, ജില്ലാ പ്രസിഡന്റ് കെ.എന്‍ അച്യുതന്‍, എം.ജി കണ്ണന്‍, കെ.പ്രതാപന്‍, കെ.ജി അനിത, ദിലീപ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി രാജു എന്നിവര്‍ പ്രസംഗിച്ചു.