റവ. ഫാ. എൻ. സി. മാത്യു – 47 (കൊന്നയ്ക്കൽ അച്ചൻ)

റവ. ഫാ. എൻ. സി. മാത്യു (കൊന്നയ്ക്കൽ അച്ചൻ)

റവ. ഫാ. എൻ. സി. മാത്യു (കൊന്നയ്ക്കൽ അച്ചൻ), തുരുത്തിക്കാട് നിര്യാതനായി.

ചിങ്ങവനം ദയറാ പള്ളിയുടെ വികാരിയായ അച്ചൻ തിരുവല്ല പുഷ്‌പഗിരി ഹോസ്പിറ്റലിൽ വെച്ചു 20 -02 – 2017- ൽ 6 : 50 നു നിര്യാതനായി. മൃതശരീരം ചൊവ്വാഴ്ച്ച 3 മണിക്കു മോർച്ചറിയിൽ നിന്ന് ദയറാ പള്ളിയിലേക്ക് കൊണ്ടുവരുന്നതും 5 മണി വരെ ദർശനത്തിനു വയ്ക്കുന്നതുമാണ്. തുടർന്ന് തുരുത്തിക്കാട് കൊന്നക്കൽ കുടുംബവീട്ടിൽ കൊണ്ടുവരുന്നതും 6 : 30 നു സന്ധ്യാ പ്രാർത്ഥനയുണ്ടായിരിക്കുന്നതുമാണ്. ബുധനാഴ്ച രാവിലെ 9 : 30 നു ഭവനത്തിലെ ശിശ്രൂഷകൾക്കു ശേഷം 11 : 30 നു തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ കൊണ്ടുവരുന്നതും പന്ത്രണ്ടു മാണി വരെ അനുശോചന സമ്മേളനം നടത്തുന്നതും ആയിരിക്കും. 1 : 30 നു സംസ്കാരം പൂർത്തീകരിക്കുന്നതാണ്. ക്നാനായ കോൺഗ്രസ് കല്ലിശ്ശേരി റീജിയൻ പ്രസിഡന്റായും , നസ്രേത്ത്‌ കോളേജ് ഓഫ് ഫാർമസി ബോർഡ് മെംമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റാന്നി കോളേജ് പൂർവ്വ-വിദ്യാർത്ഥി സംഘടന കുവൈറ്റിന്‍റെ മുൻ വൈസ് പ്രസിഡന്റുമായിരുന്നു.