Friday, March 29, 2024
HomeCrimeഏഴു വയസുകാരിയുമായി ലൈംഗിക ബന്ധത്തിന് ഒരുങ്ങിയ അധ്യാപകൻ അറസ്റ്റിൽ

ഏഴു വയസുകാരിയുമായി ലൈംഗിക ബന്ധത്തിന് ഒരുങ്ങിയ അധ്യാപകൻ അറസ്റ്റിൽ

ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച ദുബായിലെ അധ്യാപകൻ യുഎസിൽ അറസ്റ്റിൽ. അധ്യാപകനെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. ഫെബ്രുവരി 15ന് യുഎസിലെ ഫ്ലോറിഡയിൽ വച്ചാണ് വില്യം ബാൾ എന്ന അധ്യാപകൻ അറസ്റ്റിലായതെന്നും മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ദുബായിലെ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ സ്വദേശം മിസിസിപ്പിയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താംപയിലെ ഫെഡറൽ കോടതിയിൽ നടന്ന വാദത്തിനിടെ ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിച്ചാണ് ഏഴു വയസുകാരിയുമായി പ്രതി പരിചയം സ്ഥാപിച്ചതെന്ന് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. ഏതാണ്ട് 18,360 ദിർഹം വിമാന ടിക്കറ്റിനായി ചെലവഴിച്ചാണ് ഇയാൾ പെൺകുട്ടിയെ കാണാൻ യുഎസിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവ അധ്യാപകനിൽ നിന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകന്റെ ഇന്റർനെറ്റ് സംഭാഷണങ്ങളും ഒാൺലൈൻ ഹിസ്റ്ററിയും സമഗ്രമായി പരിശോധിക്കുമെന്ന് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് കേസ് അന്വേഷിക്കുക.

ദുബായിൽ സെക്കൻഡറി വിഭാഗം സംഗീത അധ്യാപകനായ ഇയാൾ ഗൾഫിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഏജൻസി വഴിയാണ് വില്യം ബോളിനെ സ്കൂളിലേക്ക് തിരഞ്ഞെടുത്തത്. ഇയാളുടെ പൂർവകാലവും പരിശോധിച്ചിരുന്നു. സ്കൂളിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയ ശേഷമാണ് ഇയാൾക്ക് ദുബായിൽ ജോലി നൽകിയത്. പ്രസ്തുത അധ്യാപകന്റെ പേരിലോ ഏതെങ്കിലും അധ്യാപകന്റെ പേരിലോ കുട്ടികൾക്കിടയിൽ പരാതി ഉണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments