പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു

chickenpox

പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു. പ്രതിരോധമരുന്നുകൾക്കു ക്ഷാമം. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ചിക്കൻപോക്സ് പടരാൻ കാരണമായി അധികൃതർ പറയുന്നത്. നഗരത്തിലെ എല്ലാ വാർഡിലും രണ്ടാഴ്ചയായി ചിക്കൻപോക്സ് ബാധിച്ച് ചികിൽസയിലുള്ളവരുണ്ട്. റാന്നി അങ്ങാടി, വള്ളിക്കോ‌ട്, മൈലപ്ര, മലയാലപ്പുഴ, കോയിപ്രം, എഴുമറ്റൂർ, അടൂർ, കടമ്പനാട്, വടശേരിക്കര, വെച്ചൂച്ചിറ, അയിരൂർ, ചെറുകോൽ, ആറന്മുള, മെഴുവേലി പഞ്ചായത്തുകളിൽ ചിക്കൻപോക്സ് പടർന്നു പിടിച്ചിട്ടുണ്ട്. അടൂർ പെ‌രിങ്ങനാട്ട് ഒരുവീട്ടിലെ അഞ്ചു പേർക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. പ്രതിരോധമരുന്നിനു ക്ഷാമം. പെരിങ്ങനാട്ടെ വീട്ടമ്മ പ്രതിരോധമരുന്നിനായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ തീർന്നു പോയി. പത്തനംതിട്ടയിൽ മരുന്നുണ്ടെന്നു പറഞ്ഞ് ഇവിടേക്ക് അയച്ചു. ഞായറാഴ്ചയായതിനാൽ ഇവിടെനിന്നും മരുന്നു കിട്ടിയല്ല. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ പ്രതിരോധമരുന്നു കിട്ടുമെന്ന പ്രതീക്ഷയിൽ അവിടെ എത്തി. അവിടെയും മരുന്നു കിട്ടിയില്ല. സർക്കാർ ആശുപത്രിയിൽ മരുന്നില്ലാതെ വന്നതോടെ പുറത്തുനിന്നും വാങ്ങേണ്ടിവന്നു. അഞ്ചുപേർക്കുള്ള പ്രതിരോധമരുന്നിന് മൂവായിരും രൂപയിലേറെയായതായി അവർ പറഞ്ഞു. മരുന്നിനു വേണ്ടി അലഞ്ഞു നടന്ന സ്ത്രീക്കും ചിക്കൻപോക്സ് പിടിപെട്ടു.