Friday, March 29, 2024
HomeInternationalപുല്‍വാമ ഭീകരാക്രമണം; ഇന്ത്യക്ക് പിന്തുണയുമായി ട്രംപ്

പുല്‍വാമ ഭീകരാക്രമണം; ഇന്ത്യക്ക് പിന്തുണയുമായി ട്രംപ്

പുല്‍വാമ ഭീകരാക്രമണത്തില്‍ അപലപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ട്രംപ് പറഞ്ഞത്. 40 സീആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രണത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചയുടന്‍ ഇത് സംബന്ധിച്ച പ്രസ്താവനയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവായ റോബര്‍ട്ട് പല്ലാഡിനോ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചു. ഫെബ്രുവരി 14ലെ ഭീകരാക്രമണത്തില്‍ ആരാണോ ഉത്തരവാദി അവരെ ശിക്ഷിക്കാന്‍ പാക്കിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു.പുല്‍വാമയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തോടെ ഇന്ത്യ പാകിസ്താന്‍ ബന്ധം വഷളായെന്നും ആ രണ്ട് സൗത്ത് ഏഷ്യ അയല്‍രാജ്യങ്ങള്‍ നല്ല ബന്ധത്തിലായാല്‍ അത് അത്ഭുതാവഹമാണെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭീകരാക്രമണത്തില്‍ വിശദമായ വിവരം ലഭിച്ചാല്‍ പ്രസ്താവന ഇറക്കുമെന്നും ട്രംപ് പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേകമായി വിളിച്ച്‌ ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഡെപ്യൂട്ടി വക്താവ് ഇന്ത്യയ്ക്ക് പുല്‍വാമ ആക്രമണത്തില്‍ അനുശോചനം മാത്രമല്ല ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് പാക്കിസ്താന്‍ എല്ലാ സഹായവും നല്‍കാന്‍ ആവശ്യപ്പെടുന്നെന്‌നും ഉത്തരവാദികളെ ശിക്ഷിക്കാന്‍ പാക് തയ്യാറാകണമെന്നും പല്ലാഡിനോ പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments