Wednesday, December 11, 2024
HomeCrimeപെരിയ ഇരട്ടക്കൊലപാതകം: പ്രതി 7 ദിവസം കസ്റ്റഡിയില്‍

പെരിയ ഇരട്ടക്കൊലപാതകം: പ്രതി 7 ദിവസം കസ്റ്റഡിയില്‍

പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതി എ. പീതാംബരനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നു കോടതി നിര്‍ദേശിച്ചു. പീതാംബരനുമായി പൊലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണു ലഭിച്ചത്. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൊലനടന്ന കല്ല്യോട്ട് എത്തിച്ചാണു തെളിവെടുത്തത്. തുടര്‍ന്നായിരുന്നു പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയത്. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണു കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘമല്ലെന്നും പ്രാദേശിക സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments