അമേരിക്കയിലെ മേരിലന്‍ഡ് ഗ്രേറ്റ് മിൽസ് ഹൈസ്കൂളിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. വെടിവയ്പു നടത്തിയ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമിക്കു വെടിയേറ്റത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയേറ്റ രണ്ടു വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണെന്ന് സെന്റ് മേരീസ് കൗണ്ടി ഷെരീഫ് ടിം കാമറോണ്‍ അറിയിച്ചു. മെരിലന്‍ഡിലെ ഗ്രേറ്റ് മില്‍സ് ഹൈസ്കൂളിലാണ് സംഭവം. വെടിവയ്പിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചു.
അമേരിക്കയിലെ മേരിലന്‍ഡ് ഗ്രേറ്റ് മിൽസ് ഹൈസ്കൂളിൽ വെടിവെയ്പ്പ് ; ഒരാൾ കൊല്ലപ്പെട്ടു
RELATED ARTICLES