Thursday, March 28, 2024
Homeപ്രാദേശികംപെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന പ്രതിയെ പിടികൂടി

പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന പ്രതിയെ പിടികൂടി

പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവില്‍ അജീഷ് ജോസി (സുനു – 24) നെയാണ് പൊലീസ് പിടികൂടിയത്. പെരുന്തേനരുവി ജല വൈദ്യുത പദ്ധതി നിര്‍മാണം നടന്നിരുന്ന സമയത്ത് കരാര്‍ തൊഴിലാളിയായിരുന്നു അജീഷ്.കഴിഞ്ഞ 12ന് അര്‍ദ്ധരാത്രിയിലാണ് പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ സുരക്ഷാ മേഖലയില്‍ അതിക്രമിച്ച്‌ കയറി ഡാമില്‍ നിന്നു മുക്കാല്‍ മണിക്കൂറോളം വെള്ളം ഒഴുക്കി വിട്ടത്. മദ്യവും ലഹരി വസ്‌തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന അജീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ജയദേവ് പറഞ്ഞു.
പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും നടത്തിയ പരിശോധനയില്‍ ഇവിടുത്തെ റിമോട്ട് സംവിധാനം ഉപയോഗിച്ചാണ് വെള്ളം ഒഴുക്കി വിട്ടതെന്ന് മനസിലായിരുന്നു. സംഭവ ദിവസം അജീഷിനെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ ജോലി ചെയ്‌തിരുന്ന പരിസരവാസികളായ രണ്ട് കരാര്‍ ജോലിക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സംഭവ ദിവസം ഇവര്‍ ഇവിടെ എത്തിയിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു. വ്യക്തി വൈരാഗ്യം തോന്നിയാല്‍ അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുക എന്നതായിരുന്നു അനീഷിന്റെ സ്വഭാവം. ഡാമിനു തൊട്ടു താഴെ താമസിക്കുന്ന റോയിയോട് മുന്‍ വൈരാഗ്യമുണ്ടായിരുന്ന അനീഷ് സംഭവ ദിവസം മദ്യലഹരിയിലെത്തി റോയിയുടെ വള്ളത്തിനും വള്ളപ്പുരയ്‌ക്കും ആദ്യം തീവച്ചു. അതിന് ശേഷം ആവേശം കയറി ഡാം തുറക്കാന്‍ തീരുമാനിച്ചു. ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന റിമോട്ട് കൈക്കലാക്കി ഒന്നര അടി ഉയരത്തില്‍ നദിയുടെ മദ്ധ്യഭാഗത്തെ ഷട്ടര്‍ ഉയര്‍ത്തി. ഡാമില്‍ നിന്നു ശക്തമായി വെള്ളം ഒഴുകിയതോടെ ഭയന്ന് റിമോട്ട് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments