ട്രെ​യി​ന്‍ ടി​ക്ക​റ്റി​ല്‍ മോ​ദി​യു​ടെ ചി​ത്രം;തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി

ട്രെ​യി​ന്‍ ടി​ക്ക​റ്റി​ല്‍ മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച​തി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സാ​ണു പ​രാ​തി ന​ല്‍​കി​യ​ത്. കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര ദാ​രി​ദ്ര നി​ര്‍​മാ​ര്‍​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ര​സ്യം പ​തി​പ്പി​ച്ച ട്രെ​യി​ന്‍ ടി​ക്ക​റ്റി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചിത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്പോ​ള്‍, ഇ​ത്ത​ര​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​ള്ള ടി​ക്ക​റ്റ് വി​ക​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പറയുന്നു. പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ച ടി​ക്ക​റ്റി​ന്‍റെ വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വേ നടപടി സ്വീകരിച്ചു.