പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പതിവുതെറ്റിക്കാതെ വിദേശയാത്രകൾക്ക് ഒരുങ്ങുന്നു

modi

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പതിവുതെറ്റിക്കാതെ വിദേശയാത്രകൾക്ക് ഒരുങ്ങുന്നു. മെയ് മാസം മുതൽ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഏഴു രാജ്യങ്ങളാണ് ജൂലൈയ്ക്കുള്ളിൽ മോദി സന്ദർശിക്കുക. ഇതിൽ ആദ്യ യാത്ര ശ്രീലങ്കയിലേക്കാണ്. കൂടാതെ, യുഎസ്എ, ഇസ്രയേൽ, റഷ്യ, ജർമ്മനി, സ്പെയിൻ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്രയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിമർശകർക്ക് മോദിയുടെ മറുപടി യാത്രകൾ ഇന്ത്യക്കും, രാജ്യത്തിനുമാണ്‌. ഞാൻ പോകുന്നത് ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ്‌.

മേയ് രണ്ടാംവാരം മോദി ശ്രീലങ്കയിലേക്ക് തിരിക്കും. യുഎൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് യാത്ര. മേയ് 12–14 വരെ കൊളംബോയിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയായതിനുശേഷം മോദിയുടെ രണ്ടാമത്തെ ശ്രീലങ്കൻ സന്ദർശനമാണ്. ജാഫ്ന, കാൻഡി തുടങ്ങിയ സ്ഥലങ്ങൾ മോദി സന്ദർശിക്കുമെന്നാണ് സൂചന.

ജൂൺ 1–3 വരെ റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അദ്ദേഹം റഷ്യയിലെത്തും. പിന്നീട്, ജൂൺ 7–8 തീയതികളിൽ നടക്കുന്ന ഷാൻഹായ് കോർപറേഷൻ ഒാർഗനൈസേഷൻ (എസ്‍സിഒ) യോഗത്തിനായി അദ്ദേഹം കസാഖിസ്ഥാനിലേക്കും. അതിനുശേഷം, ജി–20 യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയും സന്ദർശിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ മോദി സന്ദർശിക്കുമെന്നും തീയതി ഉറപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.