കലാകാരന്മാര്‍ക്ക് കോവിഡ് – 19 സമാശ്വാസ പദ്ധതി

കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് കലാകാരന്മാര്‍ക്ക് രണ്ട് മാസം ആയിരം രൂപ വീതം നല്‍കുന്ന കോവിഡ് – 19 സമാശ്വാസ പദ്ധതിക്ക് അപേക്ഷിക്കാം. കേരള ലളിതകലാ അക്കാദമി മുഖേന ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/അനുബന്ധകലകള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കലാകാരന്മാ ര്‍ക്കാണ് സഹായം ലഭ്യമാക്കുക.   പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ സ്ഥിരതാമസം ഉള്ളവരും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നും ധനസഹായമോ, ശമ്പളമോ, പ്രതിഫലമോ, പെന്‍ഷനോ നിലവില്‍ കൈപറ്റാത്തവരായിരിക്കണം.  അപേക്ഷ www.lalithkala.org  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുളളൂ. അപേക്ഷയോടൊപ്പം ആവശ്യപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടാതെ തങ്ങള്‍ കലാരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും കലാപ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗമാണെന്നും പ്രസ്താവിക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കണം. വിവിധ അക്കാദമികളുമായി സഹകരിക്കുന്നവര്‍ ഏതെങ്കിലും ഒരു അക്കാദമിയില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ ഏപ്രി ല്‍ 27 വരെ സ്വീകരിക്കും.