ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ബദ്രിനാഥിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. 15,000ത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടർന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീർഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടപ്പുണ്ട്. ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബിആർഒ) പൊലീസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും ചമോലി പൊലീസ് സൂപ്രണ്ട് അറിയിച്ചു.കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും മറ്റും സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബിആർഒ.
ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് 15,000ത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി
RELATED ARTICLES