Thursday, April 18, 2024
HomeKeralaവെടിയേറ്റ് വീട്ടമ്മ മരിച്ചു; കൃഷിയിടത്തില്‍നിന്ന് കിട്ടിയ തോക്ക് വില്ലനായി

വെടിയേറ്റ് വീട്ടമ്മ മരിച്ചു; കൃഷിയിടത്തില്‍നിന്ന് കിട്ടിയ തോക്ക് വില്ലനായി

കൃഷിയിടത്തില്‍നിന്ന് കിട്ടിയ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് വീട്ടമ്മ മരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോടാണ് സംഭവം. പള്ളിക്കാംകണ്ടി ഷൈജി (40) ആണ് മരിച്ചത്. കൃഷിയിടത്തില്‍നിന്ന് കിട്ടിയ തോക്ക് ഷൈജിയുടെ മകന്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയേറ്റത്.കളിത്തോക്കാണെന്ന് കരുതിയാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ തോക്ക് പരിശോധിച്ചത്. നായാട്ടുസംഘത്തിന്റെ തോക്കാവാം ഇതെന്ന് കരുതുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുവണ്ണാമുഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments