ജെസ്‌ന കേസ് ; 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് യുവജന കമ്മീഷന്‍

jesna youth congress

കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയുടെ വീട്ടില്‍ യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി.ജസ്‌നയുടെ അച്ഛന്‍ ജെയിംസ്, സഹോദരി ജെസി, സഹോദരന്‍ ജെയ്‌സ് എന്നിവരോട് ചെയര്‍മാന്‍ വിവരങ്ങള്‍ ആരാഞ്ഞു. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് എഴുദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൊല്ലമുള സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കമ്മീഷന്‍ അംഗം കെ.യു.ജനീഷ് കുമാര്‍, കമ്മിഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.