Tuesday, March 19, 2024
HomeNationalആനക്കൊമ്പ് കേസ്;മോഹൻലാലിന് വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ ഹാജരായി

ആനക്കൊമ്പ് കേസ്;മോഹൻലാലിന് വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ ഹാജരായി

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസ് ഹൈക്കോടതി വാദത്തിന് പരിഗണിച്ചപ്പോള്‍ ഏവരും ഞെട്ടി…. കാരണമുണ്ട് മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ വനിതാ വക്കീല്‍ തന്നെ കാരണം. മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് മറ്റാരുമല്ല, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ അഡ്വ. രശ്മി ഗൊഗോയ് തന്നെ!! മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം പ്രതിപ്പട്ടികയിലുള്ള കേസിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗോഗൊയ് ഹാജരായത്. 2012 ജൂണിലാണ് മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‍ നടത്തിയ റെയ്‍ഡിലായിരുന്നു ഇത്.

അതേസമയം, ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്‍റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. നേരത്തേ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുക്കുകയും പിന്നീട് കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കി. ഇതിന് മുന്‍കൈയെടുത്തത് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments