ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. റാന്നി മേനാം തോട്ടം ആശുപത്രിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉപയോഗിക്കുകയെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും എന്‍.എച്ച്.എം.ന്റെയും അങ്ങാടി ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടുകൂടിയാണു പ്രവര്‍ത്തനമില്ലാതിരുന്ന മേനാംതോട്ടം ആശുപത്രി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്. ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, 4 ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, 3 ഗ്രേഡ് ടു ആളുകള്‍, 3 നഴ്‌സിംഗ് അസിസ്റ്റന്റ്, 8 സ്റ്റാഫ് നഴ്‌സുകള്‍ ഉള്‍പ്പടെ 18 ജീവനക്കാരെ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്. 45 അറ്റാച്ച്ഡ് മുറികളിലായി 90 ബെഡുകളും കാഷ്വാലിറ്റിയോട് ചേര്‍ന്ന് സെന്‍ട്രല്‍ ഓക്‌സിജന്‍ കണക്ഷനുള്ള 5 ബെഡുകളും ഉള്‍പ്പടെ നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ആറ് ക്വാര്‍ട്ടേഴ്‌സുകളും സജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏഴ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍കൂടി തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. രണ്ടെണ്ണം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് റാന്നി മേനാം തോട്ടം ആശുപത്രിയില്‍ ആരംഭിച്ചു
RELATED ARTICLES