ന്യൂറോബ്ലാസ്‌റ്റോമ എന്ന ഗുരുതരരോഗം രോഗം ബാധിച്ച അഞ്ച് വയസുകാരിയായ എയ്‌ലിയ്ഡ് പാറ്റേര്‍സന്റെ ജീവിതവും ആഗ്രഹവും തികച്ചും വ്യത്യസ്തമാവുകയാണ്. കൂട്ടുകാരനായ ആറ് വയസുകാരന്‍ ഹാരിസന്‍ ഗ്രിയറെ മിന്നു കെട്ടണമെന്നതായിരുന്നു മരണത്തോട് മല്ലിടുന്ന എയ്‌ലിയ്ഡിന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. കുട്ടിയുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ബന്ധുക്കളും തയ്യാറാവുകയായിരുന്നു.
എയ്‌ലിയ്ഡിന്റെയും ഹാരിസണിന്റെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വയറലായി കഴിഞ്ഞു. കണ്ടുനിന്നവരില്‍ ഒരേ സമയം കൗതുകവും ദുഖവും നിറഞ്ഞു. എന്നാല്‍ വിവാഹിതയായതോടെ അവളുടെ മനം നിറഞ്ഞു. വിവാഹവേഷത്തില്‍ വേദിയില്‍ കൈപിടിച്ചു നില്‍ക്കുന്ന വധൂവരന്മാര്‍ ഏവര്‍ക്കും കൗതുകമായി. മത്സ്യകന്യകക്കൊപ്പം നീന്തുന്നതും ഡോള്‍ഫിനൊപ്പം നീന്തുന്നതും മഞ്ഞില്‍ കളിക്കുന്നതുമൊക്കെയാണ് എയ്‌ലിയ്ഡിന്റെ അടുത്ത ആഗ്രഹങ്ങള്‍.