എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന്‍ ആണ് ഒന്നാമന്‍.
കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി. പെണ്‍കുട്ടികളില്‍ നഫിയ സലീം(14ാം റാങ്ക്) ആണ് മുന്നില്‍. ജില്ലാ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ മുന്നിലെത്തിയത്.
അരുന്ധതി ചന്ദ്രശേഖരര്‍. എസ്.സി വിഭാഗം-ഇന്ദ്രജിത്ത് സി(മലപ്പുറം), അശ്വിന്‍ വിശ്വനാഥ് എന്നിവരും. എസ്.ടി വിഭാഗത്തില്‍ ജിബിന്‍ ജോര്‍ജ്(മേലുകാവ്) ഒന്നാമതെത്തി. സുപ്രീം കോടതി മാനദണ്ഡപ്രകാരം ഒന്നാംഘട്ട അലോട്ട്മെന്റ് ജൂണ്‍ 30ന് നടക്കും.
രണ്ടാംഘട്ടം ജൂലായ് 10നും മൂന്നാമത്തേയും അവസാനത്തേയും ഘട്ടം 20നും നടത്തും. പ്രവേശനം അവസാനതീയതി ഓഗസ്റ്റ് 15നായിരിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് അറിയിച്ചു.