കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ ഉള്‍പ്പടെ നഗരത്തില്‍ ജനത്തിരക്കുള്ള പ്രധാന സ്ഥാപനങ്ങളില്‍ ഐഎസ് ഭീമരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് മൂന്ന് കത്തുകള്‍ ഇന്റലിജന്‍സ് കേരള പൊലീസിന് കൈമാറി. കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിലാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇന്റലിജെന്‍സിന്റെ കത്തുകളില്‍ ഒന്നില്‍ വ്യക്തമാക്കിയിരിക്കുന്നു.
മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി, കേരളം, തമിഴ്നാട്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് അക്രമണത്തിനായി തീവ്രവാദികള്‍ സാനീധ്യം ഉറപ്പിക്കുക. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ തീവ്രക്വാദികള് കൈമറിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരുന്നതായി വ്യക്തമായതോടെ ചാറ്റ് റെസ്ക്യൂ, സിഗ്നല്‍ ആന്‍ഡ് സൈലന്റ് ടെക്സ്റ്റ് തുടങ്ങിയ ചാറ്റിംഗ് പ്ലാറ്റ്ഫോമുകള് വഴിയാണ് നിലവില്‍ വിവരങ്ങള്‍ കൈമാറുന്നത് എന്ന് ഇന്റലിജന്‍സ് കണ്ടെത്തി. മുന്നറില്പ്പ് ലഭിച്ച സഹചര്യത്തില്‍ കേരള തീരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര ചിന്താഗതിക്കാരായ 30 പേരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.