ഭാര്യയുടെ നഗ്നചിത്രം കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റില്‍. പറവൂര്‍ വലിയപല്ലം തുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവ ബഹുലമായ ഈ കേസില്‍ ഒന്നാം പ്രതി ഭാര്യയുടെ കാമുകനാണ്. രണ്ടാം പ്രതിയാണ് ഭര്‍ത്താവ്. ഗള്‍ഫിലുള്ള തന്റെ ഭര്‍ത്താവിന് മറ്റൊരു കാമുകിയുണ്ടെന്നറിഞ്ഞ വിഷമത്തില്‍ ഭാര്യ ഫെയ്‌സ്ബുക്ക് വഴി മറ്റൊരു പങ്കാളിയെ തേടി. ബിന്റൊ തോമസ് എന്ന വ്യക്തിയുമായി ഫെയ്‌സ് ബുക്ക് വഴി പരിചയത്തിലായ ഭാര്യ പിന്നീട് പ്രണയത്തിലായി. കല്യണം കഴിക്കാമെന്ന ഉറപ്പിന് മേല്‍ ഭാര്യ തന്റെ കുറച്ച് നഗ്നചിത്രങ്ങള്‍ ഇയാള്‍ക്ക് വാട്‌സാപ്പ് വഴി അയച്ചു കൊടുത്തിരുന്നു. ഇതിനു ശേഷം കാമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് താങ്കളുടെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഉടന്‍ വിവാഹ മോചനം നല്‍കണമെന്നും പറഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവ് തന്റെ കാമുകിയെ ഉപയോഗിച്ച് ബിന്റൊ തോമസിനെ വശീകരിക്കുകയും ഫോട്ടോ കൈവശപ്പെടുത്തുകയും ചെയ്തു. ഇതുപയോഗിച്ച് ഭാര്യയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. യുവതിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും പ്രവാസിയുടെ ആറസ്റ്റ് ഉണ്ടാവുകയും ചെയ്തത്. ഭര്‍ത്താവിന്റെ കാമുകിയും കേസില്‍ പ്രതിയാണ്.
ഭാര്യയുടെ നഗ്നചിത്രം; സംഭവ ബഹുലമായ കേസില്‍ പ്രവാസി അറസ്റ്റില്‍
RELATED ARTICLES