സ്വന്തം വീടിന് മുന്‍പില്‍ വെച്ച് യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തായുള്ള ഒരു ജില്ലയിലാണ് വീട്ടിന് മുന്‍പില്‍ വെച്ച്, മാരാകായുധങ്ങളുമായി വന്ന അക്രമിയുടെ കൈകളാല്‍ യുവാവ് കൊല്ലപ്പെട്ടത്. ജല്‍ന സ്വദേശി നിധിന്‍ കട്ടാരിയയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി വരികയായിരുന്നു. നിധിനിനും പിതാവിനും നേരെ നേരത്തേ തന്നെ വധഭീഷണികള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നിധിന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ജില്ല പൊലീസ് മേധാവിക്കും മഹരാഷ്ട്ര മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ഒരു ആഴ്ച പിന്നിടും മുന്‍പാണ് യുവാവിനെ അക്രമി വധിച്ചത്. നിധിനെ അക്രമി വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ വീടിന് മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീടിന് മുന്നില്‍ ഒരു സുഹൃത്തുമായി ബൈക്കിലിരുന്ന് സംസാരിച്ചിരിക്കവെയാണ് അക്രമി ഇവര്‍ക്ക് അടുത്തെത്തുന്നത്. വഴി ചോദിക്കാനെന്ന വണ്ണം അടുത്തെത്തിയ അക്രമി പിന്നെ പുറകില്‍ നിന്ന് മാരകായുധം പുറത്തെടുത്ത് നിധിനെ തുരുതുര വെട്ടുകയായിരുന്നു. ഇത് കണ്ട സുഹൃത്ത് ഓടി രക്ഷപ്പെട്ടു. നിധിനും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി പിന്തുടര്‍ന്ന് വെട്ടി. കൊലയാളിയുടെ മുഖം വ്യക്തമായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വെട്ടേറ്റ് പിടഞ്ഞു വീണ നിഥിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇത് മൂന്നാം തവണയാണ് നിഥിന് നേരെ വധശ്രമം ഉണ്ടാകുന്നത്. സംഭവത്തില്‍ അക്രമകാരിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
സ്വന്തം വീടിന് മുന്‍പില്‍ വെച്ച് യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടു
RELATED ARTICLES