മദ്യപിച്ച് വിദ്യാലയത്തിലെത്തിയ പ്രധാനധ്യാപകന്‍ കുട്ടികളോടൊപ്പം സെല്‍ഫിയെടുത്ത് കളിച്ചു. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം നാടു നീളെ പരന്നതിനെ തുടര്‍ന്ന് അധ്യാപകന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍, ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തില്‍ പ്രധാനധ്യാപകനായ പ്രദീപ് കുമാറാണ് മദ്യലഹരിയില്‍ കുട്ടികളോടൊപ്പം ഫോട്ടോയെടുത്ത് കളിച്ചതിനെ തുടര്‍ന്ന് കെണിയില്‍ പെട്ടത്. കാണ്‍പൂര്‍ സ്വദേശിയായ ഇദ്ദേഹം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴി മദ്യഷോപ്പില്‍ കയറി മദ്യപിച്ചു. പിന്നീട് അവിടെ നിന്ന് കുറച്ച് മദ്യം കയ്യില്‍ കരുതുകയും ചെയ്തു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ പ്രദീപ് വഴിയില്‍ തളര്‍ന്നു കിടന്നു. അതുവഴി യാത്ര ചെയ്ത നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മറ്റ് അധ്യാപകര്‍ എത്തി ഇദ്ദേഹത്തെ സ്‌കൂളിന്റെ ഒരു മരചുവട്ടിനടിയില്‍ ഇരുത്തിയത്. ഇവിടെ വെച്ച് അദ്ദേഹം വീണ്ടും കയ്യില്‍ കരുതിയ മദ്യം എടുത്ത് കുടിച്ചു. ഇത് കണ്ട് ഷുഭിതയായ ഒരു അധ്യാപിക ഒച്ച വെച്ചതിനെ തുടര്‍ന്ന് പ്രദീപ് കുമാര്‍ മദ്യം പുറത്ത് ഉപേക്ഷിച്ച് സ്‌കൂളിന് അകത്ത് ഒരു ഒഴിഞ്ഞ മൂലയിലേക്ക് കയറിയിരുന്നു. തളര്‍ന്നിരിക്കുന്ന പ്രധാനധ്യാപകനെ കാണാന്‍ വന്ന കുട്ടികള്‍ക്കൊപ്പമാണ് ഇദ്ദേഹം ഡാന്‍സ് കളിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തത്. ചിത്രങ്ങള്‍ വ്യാപകമായ പ്രചരിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ പ്രധാനധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
മദ്യലഹരിയില്‍ പ്രധാനധ്യാപകന്‍ കുട്ടികളോടൊപ്പം സെല്‍ഫിയെടുത്ത് കളിച്ചു
RELATED ARTICLES