തെലുങ്ക് ചലചിത്ര താരത്തിനെതിരേ ആക്രമണം

filim

കൊല്‍ക്കത്തയില്‍ തെലുങ്ക് ചലചിത്ര താരത്തിനെതിരേ ആക്രമണം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം നടിയെ ആക്രമിച്ചത്. തെലുങ്ക് നടി കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
മദ്യലഹരിയിലായിരുന്ന മൂന്നുപേര്‍ തന്റെ വാഹനത്തിനു മുന്നില്‍ കയറി നില്‍ക്കുകയും കാറിന്റെ താക്കോല്‍ വലിച്ചൂരുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറക്കി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് കാഞ്ചന നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയില്‍ ടോളിഗുഞ്ചിന് സമീപം സിരിത് ക്രോസിങിന് സമീപം രാത്രി ഒരുമണിയോടെയാണ് സംഭവം.
നടിയുടെ പരാതി പ്രകാരം രണ്ടു പേരെ പോലിസ് പിടികൂടി. സൗത്ത് കൊല്‍ക്കത്തയില്‍ താമസിക്കുന്ന സന്‍കാര്‍ദൗലി, സുരജിത് പാണ്ഡ എന്നിവരെയാണ് പിടികൂടിയത്. മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഐപിസി 341, 354, 506 പ്രകാരം ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.