17കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അമ്മ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നു. സംഭവം നടന്നത് ബ്രസീലിൽ. കൗമാരക്കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അവളെ തല്ലിച്ചതയ്ക്കുന്ന അമ്മയുടെ അതിക്രൂരമായ വീഡിയോയാണ് പുറത്ത് വന്നത്. 17 കാരിയായ മകള്‍ താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഈ അമ്മയുടെ നിയന്ത്രണം വിട്ട് പോവുകയായിരുന്നു. മര്‍ദനം നടക്കുമ്പോള്‍ അതിലൂടെ കടന്ന് പോയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
പെണ്‍കുട്ടിയെ അമ്മ നിലത്ത് കൂടി ഇട്ട് വലിച്ചിഴക്കുകയും, അവളുടെ ശരീരത്തിന് മേല്‍ കയറിയിരുന്ന് മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. മകളുടെ കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിച്ച് അവളെ തുടര്‍ച്ചയായി അടിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് മുഖത്ത് ആഞ്ഞിടിക്കുന്നുമുണ്ട്. മകള്‍ അമ്മയുടെ മര്‍ദനം തടയാന്‍ ശ്രമിക്കുന്നുമുണ്ട്. മര്‍ദനമേറ്റ് തറയിലൂടെ രക്തം ഒഴുകുന്നതും കാണാം