ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാള അകത്താക്കി….പിന്നീട് സംഭവിച്ചത് …

KALA THALI MALA THINNU

ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാള അകത്താക്കി . മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ പ്രശസ്തമായ ആഘോഷമാണ് പോള. ഇതിന്റെ ഭാഗമായി വീട്ടിലുള്ള സ്വർണ്ണാഭരണങ്ങൾ ഒരു തട്ടിലാക്കി കാളയുടെ തലയിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കും പതിവ് പോലെ പോള ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു അഹമ്മദ്നഗറിലെ റെയ്റ്റി വാഗപൂർ ഗ്രാമം. അവിടുത്തെ കർഷകനായ ബാബുറാവു ഷിൻഡയും ഭാര്യയും ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങിക്കുകയായിരുന്നു ഷിൻഡയുടെ ഭാര്യ. പെട്ടന്നാണ് കറണ്ട് പോയത്.മെഴുക് തിരിയെടുക്കാനായി ഇവർ മാല മധുരചപ്പാത്തി നിറച്ച പാത്രത്തിൽവെച്ച ശേഷം അടുക്കളയിലേക്ക് പോയി. ഈ പാത്രം കാളയുടെ മുന്നിലായിരുന്നു വച്ചിരുന്നത്. മെഴുക് തിരിയെടുത്ത് തിരികെ വന്നപ്പോഴേക്കും പാത്രം കാലിയായി. ചപ്പാത്തിയോടൊപ്പം താലിമാലയും കാള അകത്താക്കി. ഉടൻ തന്നെ ഇവർ ഭർത്താവിനെ വിളിച്ചുവരുത്തി. ഇരുവരും കാളയുടെ വായിൽ കയ്യിട്ട് നോക്കിയിട്ടും മാല ലഭിച്ചില്ല. കാള ചാണകമിടുമ്പോൾ കിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിൽ എട്ട് ദിവസത്തോളം നിരീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഒടുവിൽ ഒൻപതാം ദിവസം ഇവർ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചു. മെറ്റൽ ഡിക്റ്റെക്ടർ കൊണ്ട് പരിശോധിച്ചപ്പോൾ മാല വയറിനുള്ളിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.