പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്

pala

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്. പരസ്യ പ്രചാരണം വൈകിട്ടോടെ അവസാനിച്ചു. അടുത്ത രണ്ടുദിനം നിശബ്ദപ്രചാരണം. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. വെ​ള്ളി​യാ​ഴ്ച ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ അ​വ​സാ​ന​ദി​വ​സ​ത്തെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും പ​ങ്കെ​ടു​ത്തു.

ശ്രീനാരായണ ഗുരു സമാധിയായതിനാലാണ് കൊട്ടിക്കലാശം ശനിയാഴ്ച നടത്താതെ ഇന്നത്തേക്കു മാറ്റാന്‍ മൂന്നു മുന്നണികളും തീരുമാനമെടുത്തത്. ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും കിഫ് ബിയും എടുത്തുകാണിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. തിരിച്ചടിച്ചത്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പിണറായി വിജയനടക്കം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.