ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ;എ​തി​ര്‍​പ്പുമായി സി​ബി​ഐ

CHIDHAMBARAM

പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യില്‍ എ​തി​ര്‍​പ്പുമായി സി​ബി​ഐ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ക​യും പൊ​തു ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്ത ചി​ദം​ബ​രം മോ​ച​നം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഴി​മ​തി കേ​സി​ല്‍ പി. ​ചി​ദം​ബ​രം ഇ​പ്പോ​ള്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും ചി​ദം​ബ​രം അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.