എറണാകുളത്തിന്റെ കുതിപ്പോടെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു തുടക്കം. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ആദ്യദിനം ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു സ്വർണമടക്കം 37 പോയിന്റോടെ പാലക്കാടാണ് തൊട്ടുപിന്നിൽ. ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന രണ്ടു പ്രകടനങ്ങള്‍ അടക്കം അഞ്ചു റെക്കോര്‍ഡുകൾക്കും ആദ്യ ദിനം സാക്ഷിയായി. പാലായിലെ പുതിയ ട്രാക്ക് ഓട്ടക്കാർക്ക് ഊർജ്ജമായപ്പോൾ സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ പറളിയുടെ പി.എൻ അജിത് ദേശീയ റെക്കോഡിനേക്കാൾ മികച്ച സമയം കണ്ടെത്തി. രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളത്തിന്റെ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ എറണാകുളം മണീട് ജിവിഎച്ച്എസ്എസിലെ ശ്രീകാന്ത് എം.കെ റെക്കോര്‍ഡ് പ്രകടനം(7.05 മീ) കാഴ്ചവെച്ചു.
രാവിലെ ഏഴുമണിക്ക് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് കായിക മേള ആരംഭിച്ചത്. പഠിക്കുന്ന ക്ലാസിന് അനുസരിച്ച് മത്സര വിഭാഗങ്ങളെ നിശ്ചയിക്കുന്ന രീതിയില്‍ നിന്നും മാറി ഇത്തവണ പ്രായത്തിനനുസരിച്ചാണ് സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങളെ നിശ്ചയിച്ചത്. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലായില്‍ മേള വരുന്നത്.സിന്തറ്റിക്ക് ട്രാക്ക് നിര്‍മിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന മീറ്റാണിത്.