Wednesday, April 24, 2024
HomeInternationalപത്ത് മാസം പ്രായമുള്ള കുഞ്ഞിന് 30 കിലോ ഭാരം

പത്ത് മാസം പ്രായമുള്ള കുഞ്ഞിന് 30 കിലോ ഭാരം

ഇത് ലൂയിസ് മാന്വല്‍. മെക്‌സിക്കോ സ്വദേശിയായ കുഞ്ഞിന് പത്ത് മാസം പ്രായമേ ആയുള്ളൂ. പക്ഷേ അവന്റെ ഭാരം 9 വയസ്സുള്ള കുട്ടിയുടേതിന് തുല്യമാണ്. അതായത് 30 കിലോ. ഈ പ്രായത്തില്‍ ലോകത്ത് ഏറ്റവും ഭാരമുള്ള കുഞ്ഞ് ഒരുപക്ഷേ ലൂയിസ് ആകും. പിറന്നുവീണ് ഒരു മാസം തികയുമ്പോഴേക്കും രണ്ട് വയസ്സിലുള്ള കുട്ടികളുടെ വസ്ത്രമാണ് ലൂയിസിന് ആവശ്യമായി വന്നത്. അമിതവണ്ണമെന്ന രോഗാവസ്ഥയുമായാണ് കുഞ്ഞ് പിറന്നുവീണത്. അതിനാല്‍ ലൂയിസിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കാകുലരാണ്.പ്രാഡര്‍ വില്ലി സിന്‍ഡ്രത്തിന്റെ പിടിയിലാണ് ലൂയിസെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗാവസ്ഥയിലുള്ള കുഞ്ഞുങ്ങളില്‍ ഹൃദയാഘാതത്തിന് സാധ്യതയുണ്ട്. ചികിത്സ ചെലവേറിയതിനാല്‍ മതിയായ പണം കണ്ടെത്താനാകാതെ ഉഴലുകയാണ് കുടുംബം. അമിത വണ്ണത്തിന്റെ അസ്വസ്ഥതകളെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട് ഉഴലുകയാണ് ലൂയിസ്. ഇത്തരത്തില്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് നിരന്തരമുള്ള വിശപ്പുകാരണം മറ്റ് കുട്ടികളേക്കാള്‍ 6 തവണ കൂടുതല്‍ ഭക്ഷണം കഴിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments