Friday, April 19, 2024
HomeKeralaശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കഠിന വിമർശനവുമായി മന്ത്രി ജി. സുധാകരൻ

ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കഠിന വിമർശനവുമായി മന്ത്രി ജി. സുധാകരൻ

ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കഠിന വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഹർത്താലിനു കട അടച്ചിടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്നാണ് തന്ത്രി പറഞ്ഞത്. തീർച്ചയായും തന്ത്രിയുടെ ഈ നിലപാട് കേരള ജനത ചർച്ച ചെയ്യണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ശബരിമലയിൽ പോകുന്നവരുടെ പൂർവകാല ചരിത്രം പരിശോധിക്കേണ്ട ആവശ്യമില്ല. ദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചു പോയത് നിരാശാജനകമാണ്. ഫ്യൂഡൽ പൗരോഹിത്യത്തിന്‍റെ തകരുവാനുള്ള മണിമുഴക്കമാണ് ശബരിമലയിൽ കേട്ടതെന്ന് മന്ത്രി പറഞ്ഞു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ നട അടച്ച് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് ഭീഷണിപ്പെടുത്തിയിരുന്നു . തന്ത്രി കുടുംബത്തിലെ മുതിർന്ന കാരണവരോട് സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ മാനിക്കുന്നുണ്ടെങ്കിലും താൻ ഭക്തർക്കൊപ്പമാണ്. വിശ്വാസികളെ വഞ്ചിച്ച് ഒരു പൂജയും ചെയ്യാൻ ഞാനില്ല . ശബരിമല യുദ്ധക്കളം ആക്കാതിരിക്കാനുളള വിവരം പൊലീസിനുണ്ടായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി സ്വദേശിനിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തക കവിതയും ശബരിമലയിലേക്ക് എത്തിയപ്പോഴാണ് തന്ത്രി നിലപാട് കടുപ്പിച്ചു. ഇതിന് പിന്നാലെ യുവതികളുടെ വരവിൽ പ്രതിഷേധിച്ച് പരികർമ്മികൾ പതിനെട്ടാം പടിയ്ക്കു താഴെ ശരണം വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് യുവതികൾ മല ചവിട്ടാതെ മടങ്ങിയിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments