മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപെട്ടെന്ന ഹൈക്കോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി.മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേരള യൂണിയൻ മുൻ സിൻഡിക്കേറ്റ് അംഗവും നേമം സ്വദേശിയുമായ ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തൽ.
മന്ത്രിക്കു സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കിൽ, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേൾവിയില്ലാത്ത കാര്യമാണത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.
പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി
RELATED ARTICLES