Friday, April 19, 2024
HomeCrimeശബരിമല കലാപത്തിന് ആഹ്വാനം ചെയ്ത് ആയിരത്തിലധികം പേരുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ശബരിമല കലാപത്തിന് ആഹ്വാനം ചെയ്ത് ആയിരത്തിലധികം പേരുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സന്ദേശങ്ങളും, പോസ്റ്റുകളും പ്രചരിപ്പിച്ച ആയിരത്തിലധികം പേരുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ പോലീസ് നിരീക്ഷണത്തില്‍. പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്ലും സൈബര്‍ സെല്ലും ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിച്ച്‌ വരികയാണ്. പോലീസ് കണ്ടെത്തലില്‍ തെളിഞ്ഞിരിക്കുന്നത് കലാപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്ന പല അക്കൗണ്ടുകളും വ്യാജമാണെന്നാണ്. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് പോലീസിന്റെ തീരുമാനം. സൈബര്‍ സെല്ലിന്റെയും ഹൈടെക് സെല്ലിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍നിന്നാണ് പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരെ അവിടുത്തെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് നീക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments