നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിനെ കൃത്യനിര്‍വ്വഹണം നടത്തുന്നതില്‍ തടസ്സപ്പെടുത്തിയതിനും റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട് . കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കേസിൽ തുടര്‍ച്ചയായി ഹാജരാവത്തതിനെ തുടര്‍ന്നാണ് ബിജെപി ജനറല്‍ സെക്രട്ടിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ വച്ച് അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു പത്തനംതിട്ട കോടതി അറിയിച്ചത്. അതിനാല്‍ ഇനി നാളെയെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു.പൊലീസ് വിലക്ക് ലംഘിച്ച ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്
RELATED ARTICLES