തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 500 പേര്‍ക്കെതിരെ കേസെടുത്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട് . സോഷ്യല്‍ മീഡിയയിലെ വീഡിയോയും വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയെടുക്കുക. ദൃശ്യങ്ങളില്‍ നിന്നും ഇവരെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലകളിലൊന്നാണ് വിമാനത്താവളം. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പൊലീസ് അന്നു തന്നെ കേസ് എടുത്തിരുന്നു. എന്നാല്‍ വിമാന താവള അധികൃതര്‍ പരാതി നല്‍കിയില്ലെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനെടുക്കുന്ന തീരുമാനം സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ബി.ജെ.പി ആരോപണം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും അതീവ സുരക്ഷാമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ കേസെടുത്തു, ഉടനെ അറസ്റ്റ് ഉണ്ടാവുമെന്ന് റിപ്പോർട്ട്
RELATED ARTICLES