എരുമേലിയിലേക്ക് പുറപ്പെട്ട യുവതി മലകയറാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച്‌ പ്രതിഷേധം

PAMABA

ഭര്‍ത്താവിനൊപ്പം എരുമേലിയിലേക്ക് പുറപ്പെട്ട യുവതി മലകയറാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച്‌ സംഘപരിവാറിന്റെ നാമജപ പ്രതിഷേധം. വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍ നീലിമ എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം അഴിച്ചു വിട്ടത്. പമ്പ സ്‌പെഷ്യല്‍ ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം എരുമേലിയിലേക്ക് ടിക്കറ്റ് എടുത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്. തുടര്‍ന്ന് ഉച്ചയോടെ എരുമേലിയില്‍ എത്തിയ ഇവരെ പോലീസ് സുരക്ഷയില്‍ വലിയമ്പലത്തിലേക്ക് പോയി. ഇവര്‍ക്ക് പിന്നാലെ ഭക്തരും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് ദമ്പതികള്‍ ആവർത്തിച്ചു പറഞ്ഞിട്ടും പ്രതിഷേധക്കാർ അവരെ വെറുതെ വിട്ടില്ല. പിന്നീട് ദമ്പതികളെ പോലീസ് ഇടപ്പെട്ട് കെ എസ് ആര്‍ ടി സി ബസില്‍ മടക്കിയയച്ചു.