കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കർണൻ ജയിൽ മോചിതനായി. കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി കർണനെ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം മോചിതനായത്. ഹൈക്കോടതി ജഡ്ജിയായിരിക്കെ സുപ്രീം കോടതി ജഡ്ജിക്കെതിരെ കർണൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം കോടതിയലക്ഷ്യ നടപടികൾ നേരിട്ടത്. സുപ്രീം കോടതി തടവുശിക്ഷയ്ക്കു വിധിച്ചതിനു പിന്നാലെ കർണൻ ഒളിവിൽ പോയിരുന്നു. തുടർന്നു ജൂണ്‍ 20ന് കർണനെ അറസ്റ്റു ചെയ്തു ജയിലിലാക്കിയത്. മുൻ ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണനെതിരെ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിച്ചത്. 2009ല്‍ ഹൈക്കോടതി ജഡ്ജിയായ ഇദ്ദേഹത്തെ 2011-ലാണു സ്ഥിരപ്പെടുത്തിയത്. ഒളിവിൽ കഴിയവേയാണ് കർണൻ സർവീസിൽനിന്നു വിരമിച്ചത്.
ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കർണൻ ജയിലിൽ നിന്ന് പുറത്തിറങ്ങി
RELATED ARTICLES