Tuesday, April 23, 2024
HomeNationalജയലളിതുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരന്‍ പുറത്തു വിട്ടു

ജയലളിതുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരന്‍ പുറത്തു വിട്ടു

നിര്‍ണായകമായ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജയലളിതുടെ ആശുപത്രി ദൃശ്യങ്ങളുമായ ടി.ടി.വി ദിനകരന്‍ രംഗത്ത്. ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങളാണ് ദിനകരന്‍ പുറത്തു വിട്ടിരിക്കുന്നത്. ജയലളിത ഒരു ഗ്ലാസ് കയ്യില്‍ പിടിച്ചിരിക്കുന്നതും അതില്‍ നിന്ന് എന്തോ കുടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഡിസംബറിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചത്. തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലായിരുന്നു ജയലളിതയുടെ മരണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് അമ്മയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വിട്ടിരുന്ന വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments