Saturday, April 20, 2024
HomeKeralaകെ.എം ഷാജിയെ അയോഗ്യനാക്കിയത് ശരി വെച്ച വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കെ.എം ഷാജിയെ അയോഗ്യനാക്കിയത് ശരി വെച്ച വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചക്ക് ശേഷം സ്‌റ്റേ ചെയ്തു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകനായ ബാലന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് നേരത്തേയുള്ള വിധി ശരിവച്ച് ഹൈക്കോടതി വീണ്ടും വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സ്‌റ്റേ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിധിയും ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നേരത്തേ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചക്ക് ശേഷം വിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത് നല്‍കിയിരുന്നു. അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്.ഐക്കെതിരെ കെ.എം ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടീസ് യു.ഡി.എഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്.ഐയുടെ മൊഴി. എന്നാല്‍, ഈ ലഘുലേഖ പിറ്റേന്ന് സി.പി.എം പ്രവര്‍ത്തകന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹര്‍ജി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments